/kalakaumudi/media/media_files/2025/12/29/moosa-2025-12-29-10-07-05.jpg)
കോഴിക്കോട്: റോഡിൽ കലുങ്ക് നിർമ്മാണത്തിനായി കുഴിച്ച കുഴിയിൽ വീണ് വയോധികൻ മരിച്ചു.
വില്യാപ്പിള്ളി സ്വദേശി മൂസയാണ് മരിച്ചത്.
55 വയസ്സായിരുന്നു.കോഴിക്കോട് വടകര വില്യാപ്പിള്ളിയിൽ വെച്ചായിരുന്നു അപകടം.
റോഡിലൂടെ നടന്നു വരുന്നതിനിടെ അബദ്ധത്തിൽ കുഴിയിൽ വീഴുകയായിരുന്നു .
ഇന്നലെ രാത്രി 11 മണിയോടെയാണ് മൂസ കുഴിയിൽ വീണു കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്.
ഉടൻ തന്നെ നാട്ടുകാർ മൂസയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
