/kalakaumudi/media/media_files/2025/01/14/GN3zDGQFkUoPU3ViP4nR.jpg)
പുലര്‍ച്ചെ പ്രഭാത നമസ്‌കാരത്തിനായി പോയ വയോധികന്‍ പള്ളിയില്‍ മരിച്ചനിലയില്‍. വടക്കേ ചെരിപ്പൂരിലുള്ള ആമിനാ കളാഫ് പള്ളിയില്‍ തിങ്കളാഴ്ച രാവിലെ നമസ്‌കരിക്കാനായി പോയ കതിരക്കോട്ടില്‍ മൊയ്തുട്ടി(62)യെയാണ് പള്ളിക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫുജൈറയില്‍ പോലീസ് വിഭാഗത്തില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച ആളാണ് മൊയ്തൂട്ടി.
മൊയ്തൂട്ടി എല്ലാ ദിവസവും വീടിന് തൊട്ടടുത്തുള്ള പള്ളിയിലേക്ക് നമസ്‌കാരത്തിന് പോകുന്ന പതിവുണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞു. ദീര്‍ഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹം രണ്ട് വര്‍ഷത്തോളമായി നാട്ടില്‍ കാര്‍ഷിക ജോലിയില്‍ വ്യാപൃതനായിരുന്നു. മൃതദേഹം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചെരിപ്പൂര്‍ ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ ഖബറടക്കി.
ചാലിശ്ശേരി പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായും അന്വേഷണത്തിന്റെ ഭാഗമായി ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെ ജില്ലാ ഫോറന്‍സിക് വിഭാഗവും വിരലടയാള വിദഗ്ധരും മരണം സംഭവിച്ച പള്ളിയും പരിസരവും സന്ദര്‍ശിച്ചിരുന്നതായും ചാലിശ്ശേരി പോലീസ് അറിയിച്ചു. ഭാര്യ: ഉമ്മു ഹബീബ. മക്കള്‍: മുനീര്‍, അമീര്‍, ഷഹര്‍ബാന്‍. മരുമക്കള്‍: അബ്ദുള്‍ ലത്തീഫ്, ഫംന, സ്വാഹിബ.