ആയുര്‍വേദ ഔഷധി ഷോപ്പ് നടത്തുന്ന വയോധികന്‍ മരിച്ച നിലയില്‍. താമരശ്ശേരി കമ്മാളന്‍കുന്നത്ത് സ്വദേശി എം.രാമചന്ദ്രനെയാണ് വീടിനുള്ളില്‍ രക്തം ചര്‍ദ്ദിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ രാമചന്ദ്രന്‍ കടയില്‍ എത്താത്തതിനാല്‍ മറ്റുള്ള ജീവനക്കാര്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് വീട്ടില്‍ മരിച്ചനിലയില്‍ ഇയാളെ കണ്ടത്.
സംഭവത്തില്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ലെന്നും പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമെ യഥാര്‍ഥ കാരണം അറിയാനാകുവെന്നും പൊലീസ് പറഞ്ഞു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും.