വൃദ്ധനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവം; അന്വേഷണം ജില്ല ക്രൈംബ്രാഞ്ചിലേക്ക്, പ്രതിയായ എസ്എച്ച്ഒ ഒളിവിൽ

പ്രതി പി അനിൽകുമാർ ഒളിവിൽ തുടരുകയാണ്. പാറശ്ശാല എസ് എച്ച് ഓയുടെ ചുമതല പൂവാർ സി.ഐ നൽകും

author-image
Devina
New Update
kilimanoor oldman


തിരുവനന്തപുരം: കിളിമാനൂരിൽ വയോധികനെ പാറശാല എസ്. എച്ച് ഒ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.

 പ്രതി പി അനിൽകുമാർ ഒളിവിൽ തുടരുകയാണ്. പാറശ്ശാല എസ് എച്ച് ഓയുടെ ചുമതല പൂവാർ സി.ഐ നൽകും.

 ഇന്ന് വൈകിട്ടോടെ സസ്‌പെൻഷൻ ഉത്തരവ് ഇറങ്ങിയേക്കും. നടപടി ആവശ്യപ്പെട്ട റൂറൽ എസ് പി സമർപ്പിച്ച റിപ്പോർട്ട്‌ സൗത്ത് ഐ ജിയുടെ പരിഗണനയിലാണ്.