വര്‍ക്കലയില്‍ വയോധികന്‍ കൊല്ലപ്പെട്ടു; ഒരാള്‍ അറസ്റ്റില്‍

ക്രിസ്മസ് തലേന്ന് രാത്രി ഒമ്പത് മണിയോടെ ബൈക്കില്‍ പോവുകയായിരുന്ന ഷാജഹാനേയും സുഹൃത്ത് റഹ്മാനേയും അഞ്ചംഗസംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.

author-image
Prana
New Update
attempt to murder case111

വര്‍ക്കലയില്‍ 67 വയസുകാരനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. പ്രതികളിലൊരാളായ ജാസിമിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ക്രിസ്മസ് തലേന്നാണ് താഴെവെട്ടൂര്‍ സ്വദേശിയായ ഷാജഹാനെ അഞ്ചംഗസംഘം ആക്രമിച്ചത്.
ക്രിസ്മസ് തലേന്ന് രാത്രി ഒമ്പത് മണിയോടെ ബൈക്കില്‍ പോവുകയായിരുന്ന ഷാജഹാനേയും സുഹൃത്ത് റഹ്മാനേയും അഞ്ചംഗസംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഇരുമ്പുവടികൊണ്ടും ചങ്ങല കൊണ്ടുമാണ് ആക്രമിച്ചത്. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് ഷാജഹാന്റെ തല പിളര്‍ന്നു. മര്‍ദനത്തില്‍ റഹ്മാനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സ നല്‍കിയെങ്കിലും ഷാജഹാനെ രക്ഷിക്കാന്‍ സാധിച്ചില്ല. റഹ്മാന്‍ ചികിത്സയില്‍ തുടരുകയാണ്.
സ്ഥിരം മദ്യപാനികളായ സംഘമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഹൈസ്. നൂഹ്, സെയ്ദാലി, ഹാഷിര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍. ഇവര്‍ക്കായി പോലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

murder varkala Arrest