ഡെറാഡൂണില്‍ വയോധികനെ വീട്ടിലെത്തിയ അജ്ഞാതര്‍ കുത്തിക്കൊന്നു. ബസന്ത് വിഹാര്‍ മേഖലയിലാണ് സംഭവം. 75 കാരനായ അശോക് കുമാര്‍ ഗാര്‍ഗെയാണ് കൊല്ലപ്പെട്ടത്.വീട്ടില്‍ നിന്ന് നിലവിളി കേട്ട് അയല്‍ക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്.ഇന്നലെ രാത്രിയാണ് കൃത്യം നടന്നത്.
പോലീസ് സ്ഥലത്തെത്തിയപ്പോള്‍ അളകനന്ദ എന്‍ക്ലേവിലെ വീട്ടിലെ ശുചിമുറിയില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് സീനിയര്‍ പോലീസ് സൂപ്രണ്ട് അജയ് സിംഗ് പറഞ്ഞു.