മംഗലപുരത്ത് കൊല്ലപ്പെട്ട വയോധിക ബലാത്സംഗത്തിന് ഇരയായി

ചൊവ്വാഴ്ച രാവിലെയാണ് 69കാരിയെ വീടിനടുത്തുള്ള പുരയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടയിലായിരുന്നു കൊലപാതകം. പ്രതി തൗഫീക്കിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു

author-image
Prana
New Update
d

തിരുവനന്തപുരം മംഗലപുരത്ത് കൊല്ലപ്പെട്ട അറുപത്തിയൊമ്പതുകാരി ബലാത്സംഗത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെയാണ് 69കാരിയെ വീടിനടുത്തുള്ള പുരയിടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമത്തിനിടയിലായിരുന്നു കൊലപാതകം. പ്രതി തൗഫീക്കിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ പോക്‌സോ കേസിലടക്കം പ്രതിയാണ്.
മരണപ്പെട്ട 69കാരി തനിച്ചാണു വീട്ടില്‍ താമസിച്ചിരുന്നത്. പൂജക്കായി വീട്ടിനടുത്തുള്ള പറമ്പില്‍ പൂ പറിക്കാനായി പോയ ഇവര്‍ മടങ്ങിയെത്താത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സഹോദരന്റെ വസ്തുവിനോട് ചേര്‍ന്ന പുരയിടത്തില്‍ ഇവരെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇവരുടെ കമ്മല്‍ കാണാനുണ്ടായിരുന്നില്ല. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. മുഖത്ത് പരിക്കുകളുമുണ്ടായിരുന്നു. പരിസരത്ത് എത്താന്‍ സാധ്യതയുള്ളവരെ കേന്ദ്രീകരിച്ച് സി.സി.ടി.വി ഉള്‍പ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

 

thiruvnanthapuram murder rape