കണ്ണൂര്‍ : ചെറുപുഴയില്‍ പിതാവ് എട്ട് വയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച് വീഡിയോ ചിത്രീകരിച്ച സംഭവത്തില്‍ കൗണ്‍സിലിങ്ങിലും സിഡബ്ലൂസിക്ക് മുന്നിലും വീഡിയോ പ്രാങ്കെന്ന് ആവര്‍ത്തിച്ച് മൂത്ത പെണ്‍കുട്ടി.എന്നാല്‍ ഇളയ കുട്ടിക്ക് ഇതേസംബന്ധിച്ച് അറിവ് ഇല്ലായിരുന്നു എന്നാണ് വിവരം.രണ്ട് കുട്ടികള്‍ക്കും അച്ഛനൊപ്പമോ അമ്മയ്‌ക്കൊപ്പമോ പോകണ്ട എന്ന് അറിയിച്ചിട്ടുണ്ട്.പിതാവ് മദ്യപിച്ചെത്തിയാല്‍ പിതാവ് കുട്ടികളെ മര്‍ദിക്കാറുണ്ടായിരുന്നു എന്ന് കൗണ്‍സിലിങ്ങിനിടെ മനസ്സിലായിട്ടുണ്ട്.കുട്ടികളുടെ സംരക്ഷണം സിഡബ്ലൂസി തുടരും.
ചെറുപുഴയില്‍ എട്ടു വയസ്സ്‌കാരിയെ മര്‍ദിച്ച കേസില്‍ പ്രാങ്കെന്ന് ആവര്‍ത്തിച്ച് മൂത്തമകള്‍
എന്നാല്‍ ഇളയ കുട്ടിക്ക് ഇതേസംബന്ധിച്ച് അറിവ് ഇല്ലായിരുന്നു എന്നാണ് വിവരം
New Update