ELECTION 2024 LIVE
തൃശൂരില്‍ ബിജെപി അക്കൗണ്ട് പൂട്ടിക്കാനിറങ്ങി മൂന്നാം സ്ഥാനത്തായ കെ മുരളീധരന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞാല്‍ വയനാട് നല്‍കി മാന്യമായ ഒരംഗീകാരം പാര്‍ട്ടിയില്‍ നല്‍കണമെന്ന് അഭിപ്രായം.മുരളീധരന്റെ തൃശൂരിലെ മത്സരം വ്യക്തിപരമായി അദ്ദേഹത്തിനും രാഷ്ട്രീയമായി കോണ്‍ഗ്രസിനും ക്ഷീണമുണ്ടാക്കിയിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ മറ്റ് മണ്ഡലങ്ങളില്‍ ന്യൂനപക്ഷ വോട്ടുകള്‍ യുഡിഎഫ് സഥാനാര്‍ഥികള്‍ വന്‍ തോതില്‍ സമാഹരിക്കുന്നതിന് ഇത് കാരണമായിട്ടുണ്ടെന്നൊരു പൊതു വിലയിരുത്തലും പാര്‍ട്ടിയിലുണ്ട്.ബിജെപിയോട് നേരിട്ടേറ്റുമുട്ടി മുരളി രക്തസാക്ഷിത്വം വരിച്ചപ്പോള്‍ അതിന്റെ ഗുണഭോക്താക്കളായത് യുഡിഎഫിന്റെ മറ്റ് 18 പേരുമാണ്. ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നുള്ള മുരളിയുടെ അപ്രതീക്ഷിത പ്രഖ്യാപനമാകട്ടെ കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുകയും ചെയ്തു. അതേസമയം രാഹുല്‍ ഗാന്ധിയുടെ പിന്‍ഗാമിയായി, വയനാട്ടിലോ മലപ്പുറത്തോ കോഴിക്കോട്ടോ നിന്നുള്ള പ്രാദേശിക നേതാക്കള്‍ക്ക് അവസരം നല്‍കണമെന്ന വാദവും പാര്‍ട്ടിയില്‍ ശക്തമാണ്.