വയനാട് സീറ്റ് രാഹുല്‍ഗാന്ധി ഒഴിഞ്ഞേക്കുമെന്ന് അഭ്യൂഹം

ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ അമേഠിയിലും പ്രിയങ്ക റായ്ബറേലിയിലും മത്സരിക്കണമെന്ന ആവശ്യമാണ് യുപി കോണ്‍ഗ്രസ് ഘടകം മുന്നോട്ടുവച്ചതെങ്കിലും, മത്സരിക്കാനല്ല കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിനിറങ്ങാനാണ് താത്പര്യമെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടിയിരുന്നു.

author-image
Rajesh T L
New Update
rahul

ELECTION 2024 LIVE

Listen to this article
0.75x 1x 1.5x
00:00 / 00:00

റായ്ബറേലിയില്‍ വമ്പന്‍ ജയം നേടിയ പശ്ചാത്തലത്തില്‍ വയനാട് സീറ്റ് രാഹുല്‍ഗാന്ധി ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹം ശക്തം. ഉത്തര്‍ പ്രദേശില്‍, അഖിലേഷ് യാദവുമായി ചേര്‍ന്നുള്ള ഇന്ത്യാസഖ്യം അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവയ്ക്കുക കൂടി ചെയ്ത പശ്ചാത്തലത്തില്‍ ഉത്തരേന്ത്യയില്‍ പ്രത്യേകിച്ചും ഉത്തര്‍ പ്രദേശില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാകും രാഹുല്‍ഗാന്ധിയെന്നാണ് സൂചന. മാത്രമല്ല, രാഹുല്‍ ഒരു പ്രത്യേക സാഹചര്യത്തില്‍ തെരഞ്ഞെടുത്ത വയനാട് സ്ഥിരം പ്രവര്‍ത്തന മണ്ഡലമാക്കുന്നതിനോട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും ചില വിയോജിപ്പുകളുണ്ട്‌രാഹുല്‍ വയനാട് ഒഴിഞ്ഞേക്കുമെന്ന സൂചനകള്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് ദേശീയ നേതൃത്വം നല്‍കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പം വയനാട്ടിലും ഉപ തെരഞ്ഞെടുപ്പിനുള്ള സാധ്യത തെളിയുകയാണ്. ഇതോടെ വയനാട്ടില്‍ രാഹുലിന്റെ പിന്‍ഗാമിയാരെന്ന ചര്‍ച്ചകളും ഉയര്‍ന്നു.
വയനാട്ടില്‍ രാഹുല്‍ ഇല്ലെങ്കില്‍ പകരം പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന ആഗ്രഹമാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവയ്ക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ അമേഠിയിലും പ്രിയങ്ക റായ്ബറേലിയിലും മത്സരിക്കണമെന്ന ആവശ്യമാണ് യുപി കോണ്‍ഗ്രസ് ഘടകം മുന്നോട്ടുവച്ചതെങ്കിലും, മത്സരിക്കാനല്ല കോണ്‍ഗ്രസിനുവേണ്ടി പ്രചാരണത്തിനിറങ്ങാനാണ് താത്പര്യമെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടിയിരുന്നു.