ELECTION
മുരളീധരന്‍ ഏത് പദവിക്കും യോഗ്യനാണെന്നും മുരളിയെ വയനാട്ടില്‍ മത്സരിപ്പിക്കുന്നതില്‍ തടസമില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. രാഹുല്‍ ഗാന്ധിയുടെ തീരുമാനം വരാതെ വയനാടിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കാന്‍ പറ്റില്ല.മുരളി ഏത് പദവിക്കും യോഗ്യനാണ്. വേണ്ടിവന്നാല്‍ കെപിസിസി അധ്യക്ഷ സ്ഥാനവും മുരളിക്ക് നല്‍കാം. പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.മുരളീധരനുമായി ഇന്ന് കൂടിക്കാഴ്ച നടത്തില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏത് പ്രശ്‌നത്തേയും അഭിമുഖീകരിക്കാന്‍ കഴിയുന്ന സാഹചര്യം ഇന്ന് കോണ്‍ഗ്രസിലുണ്ട്. പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ പാര്‍ട്ടി തീരുമാനിക്കും. തൃശ്ശൂരില്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ലഭിച്ചശേഷം ആവശ്യമെങ്കില്‍ നടപടിയെടുക്കുന്നതായിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.