/kalakaumudi/media/media_files/2025/12/17/electionnn-2025-12-17-11-08-33.jpg)
തിരുവനന്തപുരം :സ്ഥാനാർത്ഥികളുടെ മരണത്തെത്തുടർന്ന് മാറ്റിവെച്ച മൂന്ന് വാർഡുകളിലേക്കുള്ള വോട്ടെടുപ്പിന്റെ വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും .
തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡ് ,മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡ് ,എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ വാർഡ് ,എന്നിവിടങ്ങളിൽ ആണ് പ്രത്യേക തെരഞ്ഞെടുപ്പ് നടത്തുന്നത് .
ഈ മൂന്ന് വാർഡുകളിൽ ജനുവരി 13 ന് വോട്ടെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു .
ഡിസംബർ 24 ന് ആണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി .പത്രികയുടെ സൂക്ഷ്മ പരിശോധന ഡിസംബർ 26 ന് നടക്കും .
സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാനതിയ്യതി ഡിസംബർ 29 ന് ആണ് ഈ വാർഡുകളിൽ സ്ഥാനാർത്ഥികളായവർ നിലവിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടതില്ല .
തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുന്നവരെ ഈ വാർഡുകളിൽ മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
