/kalakaumudi/media/media_files/2025/07/29/suresh-death-2025-07-29-17-07-09.jpg)
കോട്ടയം : മുണ്ടക്കയത്ത് വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ മരിച്ചു.കാഞ്ഞിരപ്പളളി ഫയര്‍ഫോഴ്സ് ഓഫീസിലെ ഹോം ഗാര്‍ഡായ കരിനിലം സ്വദേശി കെ എസ് സുരേഷാണ് മരിച്ചത്.വൈദ്യുതി ലൈനിലേക്ക് ചാഞ്ഞു കിടന്ന മരം മുറിക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സുരേഷിന്റെ ദേഹത്ത് പതിക്കുകയായിരുന്നു.ഓടി മാറാന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടാനായില്ല.ഗുരുതരമായ പരിക്കേറ്റ ഇദ്ദേഹത്തെ മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.വാരിയെല്ലുകള്‍ തകര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.