പിടിയാനയും കുട്ടിയാനയും പാറക്കെട്ടില്‍ കുടുങ്ങി ചരിഞ്ഞനിലയില്‍

ചോലയ്ക്ക് മുകളിലെ പാറക്കെട്ടുകളില്‍ കുടുങ്ങിയ നിലയിലാണ് ജഡമുണ്ടായിരുന്നത്. പാറക്കെട്ടില്‍ കുടുങ്ങിയ കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമത്തിലാകും തള്ളയാനയും അപകടത്തില്‍പെട്ടതെന്നു സംശയിക്കുന്നു. 

author-image
Prana
New Update
elephant

പാലക്കാട് തെങ്കര മെഴുകുംപാറയില്‍ കാട്ടാനയെയും കുട്ടിയാനയെയും ചരിഞ്ഞനിലയില്‍ കണ്ടെത്തി. മെഴുകുംപാറ മിച്ചഭൂമി ഉന്നതിക്ക് സമീപം വനത്തിനു സമീപമുള്ള ചോലയ്ക്ക് അടുത്തായാണ് ജഡം കണ്ടെത്തിയത്.
ചോലയ്ക്ക് മുകളിലെ പാറക്കെട്ടുകളില്‍ കുടുങ്ങിയ നിലയിലാണ് ജഡമുണ്ടായിരുന്നത്. പാറക്കെട്ടില്‍ കുടുങ്ങിയ കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമത്തിലാകും തള്ളയാനയും അപകടത്തില്‍പെട്ടതെന്നു സംശയിക്കുന്നു. 
ജഡത്തിന് ദിവസങ്ങള്‍ പഴക്കമുണ്ട്. ചോലയിലെ വെള്ളത്തിന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് ഉന്നതിയിലുള്ളവര്‍ ചൊവ്വാഴ്ച രാവിലെ പ്രദേശത്ത് തിരച്ചില്‍ നടത്തിയപ്പോഴാണ് ആനകളെ ചരിഞ്ഞനിലയില്‍ കണ്ടെത്തിയത്. ഉടന്‍ അവര്‍ വാര്‍ഡംഗത്തെ അറിയിക്കുകയായിരുന്നു. ഇദ്ദേഹം വിവരം കൈമാറിയതുപ്രകാരം വനപാലകരെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

elephant dead Elephant Cubs palakkad