/kalakaumudi/media/media_files/bWmP1e1N9WRBcUn4QVFF.jpg)
വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ കോളജ് വിദ്യാർഥി മരിച്ചു. വാൽപ്പാറയ്ക്കടുത്ത് പുതുക്കാട് സ്വദേശി മുകേഷ് ( 18 ) ആണ് മരിച്ചത്. ഇയാൾ ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ ആന വളവിൽ വെച്ച് ആക്രമിക്കുകയായിരുന്നു.
ഉടൻ മുകേഷിനെ വാൽപ്പാറ സർക്കാർ ആശുപത്രിയിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാത്രിയോടെ മരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കോളജിലെ ഡിഗ്രി വിദ്യാർഥിയാണ് മുകേഷ്