/kalakaumudi/media/media_files/bWmP1e1N9WRBcUn4QVFF.jpg)
പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്. അഗളി കൂടൻചാള ഊരിലെ ഈശ്വരനാണ് (34) പരിക്കേറ്റത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ഊരിലേക്ക് വരികയായിരുന്ന ഈശ്വരൻ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. അടുത്തെത്തിയ ഈശ്വരനെ ആന തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നു.
ചിന്നം വിളിച്ച് പാഞ്ഞടുത്ത ആനയിൽ നിന്ന് ഓടി രക്ഷപ്പെട്ട ഈശ്വരൻ 200 മീറ്റർ അകലെയുള്ള വീട്ടിലേക്ക് ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. പരിശോധനയിൽ ഈശ്വരന് വാരിയെല്ലിനും പല്ലിനും പൊട്ടലുള്ളതായി ഡോക്ടർമാർ പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
