പാലക്കാട്: ഞായറാഴ്ച രാത്രി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മുണ്ടൂർ കയറംകോട് അത്താണിപ്പറമ്പിൽ കണ്ണാടൻചോല കുളത്തിങ്കൽ അലൻ ജോസഫിന് (23) ഇന്നലെ നാടിന്റെ യാത്രാമൊഴി. മകനെ അവസാനമായി ഒരു നോക്കു കാണാന്‍ ഗുരുതരമായി പരുക്കേറ്റു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അലന്റെ അമ്മ വിജി ,ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ മുണ്ടൂരിലെ വീട്ടിലെത്തിയത്.
രണ്ടു ദിവസം മുൻപു തനിക്കൊപ്പം വീട്ടിലേക്കു ചിരിച്ചുകളിച്ച് വര്‍ത്തമാനം പറഞ്ഞു നടന്ന മകന്റെ ചേതനയറ്റ ശരീരം കണ്ട് അവര്‍ വിങ്ങിപ്പൊട്ടി. കണ്ടുനിന്നവര്‍ക്കും വേദനയായി. വീട്ടുമുറ്റത്തേക്ക് ആംബുലൻസ് കയറ്റാൻ വഴിയില്ലാത്തതിനാൽ 100 മീറ്ററോളം സ്ട്രെച്ചറിൽ കിടത്തിയാണ് അവരെ അലന്റെ അടുത്തേക്ക് കൊണ്ടുവന്നത്. ഗുരുതരമായി പരിക്കേറ്റതുകൊണ്ട് വിജിക്ക് ഇപ്പേള്‍ കൈകകള്‍ മാത്രമേ ചലിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ആ വിറയാര്‍ന്ന കൈകളാല്‍ അവര്‍ അലനെ കിടത്തിയിരുന്ന ചില്ലുപേടകത്തില്‍ ഒന്നു തൊട്ടു. പിന്നെ വിങ്ങിപ്പൊട്ടി.നിസ്സഹായമായി നോക്കി നില്‍ക്കാനേ എല്ലാവര്‍ക്കും സാധിച്ചുള്ളൂ.
അലന്റെ മരണത്തെ സംബന്ധിച്ച് പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് വനം വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രിയായല്‍ കഎഴിയുന്നതും പുറത്തിറങ്ങരുതെന്നാണ് പ്രധാന നിര്‍ദ്ദേശം.