കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചു. എറണാകുളം കോതമംഗലം ഉരുളന്‍തണ്ണിയിലാണ് സംഭവം. കോടിയാട്ട് എല്‍ദോസാണു മരിച്ചത്. ബസിറങ്ങി വീട്ടിലേക്കു പോകും വഴിയാണ് എല്‍ദോസ് കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്.
വന്യജീവി ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധം നടക്കുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാര്‍ തടഞ്ഞു. ഇവിടെ വനാതിര്‍ത്തിയില്‍ വേലി സ്ഥാപിക്കണമെന്നത് നാട്ടുകാരുടെ ഏറെ നാളുകളായുള്ള ആവശ്യമാണ്.