കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രോത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതിൽ ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിന് കോടതിഅലക്ഷ്യ നടപടി നേരിടുന്ന ദേവസ്വം ഓഫീസർ രഘുരാമനെ പൊന്നാട അണിയിച്ച് ആദരിച്ചതിൽ ഹൈക്കോടതിയുടെ നിശിതവിമർശനം. കോടതിയിൽ ഹാജരായ രഘുരാമനോട് ആരാണ് പൊന്നാട അണിയിച്ചതെന്ന് അറിയിക്കണമെന്നും നിയമത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതേ വിടില്ലെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് പറഞ്ഞു.
കോടതി നടപടികളെ തമാശയായി കാണരുതെന്നും ജനങ്ങളുടെ ജീവൻ വച്ചുള്ള കളി വേണ്ടെന്നും പറഞ്ഞു. ഭഗവാന്റെ പേരിലാണ് ഈ നിയമലംഘനങ്ങൾ. പത്തുപേർ കൈയടിച്ചാൽ ആവേശംകയറി, ഹീറോയായെന്ന തോന്നൽ വേണ്ട. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിക്കണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് തൃപ്പൂണിത്തുറ ക്ഷേത്രോത്സവത്തിൽ അത് പാലിക്കാതിരുന്നത്. അതിനാൽ കോടതിഅലക്ഷ്യം നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി. സത്യവാങ്മൂലം ഫയൽ ചെയ്യണം.
മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചയ്‌ക്കിടെ ആന ഇടഞ്ഞ സംഭവത്തിൽ കോടതി വിശദീകരണം തേടി. ഒട്ടകത്തെ കശാപ്പിനായി കൊണ്ടുവന്നെന്ന ഹർജിയിലും വിശദീകരണം തേടിയിട്ടുണ്ട്.
ആന എഴുന്നള്ളിപ്പ്: നിയമത്തെ വെല്ലുവിളിച്ചാൽ വെറുതേ വിടില്ലെന്ന് ഹൈക്കോടതി
തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രോത്സവത്തിന് ആനകളെ എഴുന്നള്ളിച്ചതിൽ ഹൈക്കോടതി ഉത്തരവ് പാലിക്കാത്തതിന് കോടതിഅലക്ഷ്യ നടപടി നേരിടുന്ന ദേവസ്വം ഓഫീസർ രഘുരാമനെ പൊന്നാട അണിയിച്ച് ആദരിച്ചതിൽ ഹൈക്കോടതിയുടെ നിശിതവിമർശനം.
New Update