കാട്ടാന സർവ്വേ ഇന്ന് അവസാനിക്കും

2017 ലെ സെൻസസിൽ സംസ്ഥാനത്ത് 7490 കാട്ടാനകളെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ കണക്കെടുപ്പിൽ പക്ഷെ കണ്ടെത്തിയത് 2500 എണ്ണം മാത്രമാണ്.

author-image
Anagha Rajeev
New Update
wild elephant attack
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: ‌ നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സംയുക്തമായി നടത്തുന്ന കാട്ടാന സർവ്വേ ഇന്ന് അവസാനിക്കും. ഒരു മാസത്തിനകം റിപ്പോർട്ട്‌ തയ്യാറാക്കും. സർവ്വേയിലെ കണക്ക് അനുസരിച്ച് തുടർനടപടികൾ ആലോചിക്കാനാണ് ധാരണ. കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ സംയുക്തമായി സർവ്വേ നടത്തുന്നത്.

ആറു ചതുരശ്ര കിലേ‍ാമീറ്റർ വരെയുളള വനമേഖലയെ 612 ബ്ലേ‍ാക്കുകളാക്കി തിരിച്ചാണ് സർവ്വേ നടത്തുന്നത്. നേരിട്ട് നടത്തുന്ന പരിശോധനയ്ക്കൊപ്പം ആനപ്പിണ്ടത്തിന്റെയും ജലസ്രോതസ്സുകളുടെയും അടിസ്ഥാനത്തിലാണ് സർവ്വേ നടത്തുക. പാലക്കാട്, കോട്ടയം, പറമ്പികുളം എന്നിവിടങ്ങളിൽ സർവ്വേക്ക് പരിശീലനം നൽകിയിരുന്നു. ഒരു മാസത്തിനകം റിപ്പോർട്ട്‌ തയ്യാറാക്കാനാണ് തീരുമാനം. ജൂലൈയിൽ അന്തിമ റിപ്പോർട്ട്‌ സമർപ്പിക്കും.

2017 ലെ സെൻസസിൽ സംസ്ഥാനത്ത് 7490 കാട്ടാനകളെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ കണക്കെടുപ്പിൽ പക്ഷെ കണ്ടെത്തിയത് 2500 എണ്ണം മാത്രമാണ്. മോശമല്ലാത്ത മഴ ലഭിക്കുന്നതിനാൽ തീറ്റയും വെള്ളവും തേടി മറ്റിടങ്ങളിൽ പോയ ആനകൾ തിരിച്ചെത്തിയിട്ടുണ്ടാകും എന്നാണ് കണക്കു കൂട്ടൽ.

elephant survey