നീലഗിരിയില്‍ കാട്ടാന ഒഴുക്കില്‍പെട്ടു

വെള്ളത്തിലൂടെ കാട്ടിലേക്ക് കയറുന്നതിനിടെ ഒഴുക്കില്‍പെടുകയായിരുന്നു.15ഓളം ആനകള്‍ വനത്തിലേക്ക് കയറി പോകുമ്പോള്‍ മുന്നിലുണ്ടായിരുന്ന ആനയാണ് ഒഴുക്കില്‍പ്പെട്ടത്.

author-image
Prana
New Update
elephant

കനത്ത മഴയില്‍ നീലഗിരിയില്‍ കാട്ടാന ഒഴുക്കില്‍പെട്ടു.ഗൂഡല്ലൂര്‍ ധര്‍മഗിരി മേഖലയിലെ മലവെള്ളപ്പാച്ചിലിലാണ് കാട്ടാന ഒഴുകിപ്പോയത്. കുറച്ചു ദൂരം ഒഴുക്കിലകപ്പെട്ട കാട്ടാന സ്വയം കരയിലേക്ക് കയറി രക്ഷപ്പെട്ടു.ആനകള്‍ സ്ഥിരമായി വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും എത്തുന്ന ആനത്താരയുള്ള ഭാഗത്താണ് വെള്ളം കയറിയത്. വെള്ളത്തിലൂടെ കാട്ടിലേക്ക് കയറുന്നതിനിടെ ഒഴുക്കില്‍പെടുകയായിരുന്നു.15ഓളം ആനകള്‍ വനത്തിലേക്ക് കയറി പോകുമ്പോള്‍ മുന്നിലുണ്ടായിരുന്ന ആനയാണ് ഒഴുക്കില്‍പ്പെട്ടത്.

 

Elephant