/kalakaumudi/media/media_files/2025/07/20/sd-2025-07-20-11-25-26.jpg)
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആനകൾക്ക് ഒരു മാസത്തെ സുഖചികിത്സയ്ക്ക് തുടക്കം. വടക്കുന്നാഥൻ ക്ഷേത്രാങ്കണത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മരുന്നു ചേരുവകളോടു കൂടിയ ചോറുരുള ഗജവീരൻ ദേവസ്വം ശിവകുമാറിന് നൽകിയായിരുന്നു തുടക്കം. ദേവസ്വം ബോർഡ് അംഗം അഡ്വ.കെ.പി.അജയൻ, ദേവസ്വം കമ്മിഷണർ എസ്.ആർ.ഉദയകുമാർ, ഡെപ്യൂട്ടി കമ്മിഷണർ കെ.സുനിൽകുമാർ, ഫിനാൻസ് ആൻഡ് അക്കൗണ്ട്‌സ് ഓഫീസർ വി.എം.രമേഷ്ബാബു, അസിസ്റ്റന്റ് കമ്മിഷണർ എം.മനോജ്കുമാർ, വടക്കുന്നാഥൻ ദേവസ്വം മാനേജർ കെ.എസ്.രാജീവ്, ലൈവ് സ്റ്റോക്ക് മാനേജർ കെ.എൻ.കൃഷ്ണൻകുട്ടി തുടങ്ങിയവർ സന്നിഹിതരായി. ദേവസ്വം എലിഫന്റ് കൺസൽട്ടന്റ് ഡോ.പി.വി.ഗിരിദാസന്റെ മേൽനോട്ടത്തിലാണ് സുഖചികിത്സ. ദേവസ്വം ബോർഡിന് ഇപ്പോൾ അഞ്ച് ആനകളാണുള്ളത്.