/kalakaumudi/media/media_files/2025/12/24/accidenttttttttttttttttttttttttttttttttttttttttttttttttttttttttttttttt-2025-12-24-15-15-21.jpg)
കണ്ണൂർ: എടയന്നൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഋഗ്വേദും (11) മരണത്തിനു കീഴടങ്ങി .
മട്ടന്നൂർ - ചാലോട് റോഡിലെ എടയന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിന് മുൻപിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഋഗ്വേദിന്റെ അമ്മ നെല്ലൂന്നി ലോട്ടസ് ഗാർഡനിൽ നിവേദ (46), അനുജൻ സാത്വിക് (9) എന്നിവർ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് മരിച്ചു .
ഇതിനുപിന്നാലെ ചൊവ്വാഴ്ച രാത്രി 9.45ഓടെ ചാല മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു ഋഗ്വേദിന്റെ അന്ത്യം.
കുറ്റിയാട്ടൂർ മുച്ചിലോട്ട് കാവിൽ തെയ്യം കണ്ട് മടങ്ങുകയായിരുന്ന നിവേദയും മക്കളും സഞ്ചരിച്ച സ്‌കൂട്ടറിൽ എതിർദിശയിൽ നിന്നെത്തിയ കാർ നിയന്ത്രണം വിട്ട് ഇടിച്ചായിരുന്നു അപകടം ഉണ്ടായത്.
മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് നെല്ലൂന്നി ഗ്രാമദീപം വായനശാല പരിസരത്തും തുടർന്ന് വീട്ടിലും പൊതുദർശനത്തിന് വെക്കും.
ഉച്ചയ്ക്ക് ശേഷം 2.30ഓടെ മട്ടന്നൂർ പൊറോറ നിദ്രാലയത്തിൽ ' മൂവരുടെയും മൃതദേഹങ്ങൾ സംസ്‌കരിക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
