/kalakaumudi/media/media_files/DSloGwo1LiRkZTWKGAB2.jpg)
വയനാട് ദുരിതാശ്വാസ ഫണ്ടിന്റെ പേരില്‍ അനധികൃത പിരിവ് നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്തു. ചേളന്നൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പി എം അനസിനെതിരെയാണ് നടപടി. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നിയോഗിച്ച രണ്ടംഗ കമ്മീഷന്‍ ചേളന്നൂര്‍ മണ്ഡലത്തില്‍ അനധികൃത പിരിവ് നടന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡി സി സി പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ നടപടിയെടുത്തത്.