/kalakaumudi/media/media_files/2025/09/27/thampanoor-2025-09-27-15-46-45.jpg)
തിരുവനന്തപുരം :തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റുഫോമുകളിലെയും യാർഡിലെയും എലിശല്യം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് യാത്രക്കാരും ശുചീകരണത്തൊഴിലാളികളുമെല്ലാം
.ശേഖരിച്ച മാലിന്യങ്ങൾ നിശ്ചിതസമയത്ത് സംസ്കരിക്കാതെ കൂട്ടിയിട്ടിരിക്കുന്നതുമൂലം ആണ് എലിശല്യം ഇങ്ങിനെ രൂക്ഷമായിക്കൊണ്ടിരിക്കുന്നത് .
യാർഡിൽ കുമിഞ്ഞുകൂടി കൂമ്പാരമായ മാലിന്യങ്ങൾ നിശ്ചിത ഇടവേളകളിൽ കരാറുകാരോ ഉപകരാറുകാരോ സംസ്കരിക്കാറില്ല .
മിക്ക ട്രെയിൻ കംപാർട്മെന്റുകളിലും പ്ലാറ്റ്ഫോമുകളിലും ഇതുകാരണം ഉണ്ടാകുന്ന എലിശല്യം രൂക്ഷമാണ് .സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസിൽ പോലും എലിശല്യം ഉണ്ടെന്നു ജീവനക്കാർ പറയുന്നു .
മഴ സമയങ്ങളിൽ ആമയിഴഞ്ചാൻ തോട്ടിൽനിന്നുള്ള മാലിന്യവും തോട്ടിൽനിന്നുള്ള മാലിന്യവും യാർഡിലെ ശുചീകരണത്തൊഴിലാളികൾക്ക് ശേഖരിക്കേണ്ടിവരാറുണ്ട്.
പലപ്പോഴും മാസ്കുകളോ കയ്യുറകളോ ഇല്ലാതെയാണ് ഇവർക്ക് ജോലിചെയ്യേണ്ടിവരുന്നത് .
രണ്ടു മാസത്തിലൊരിക്കലാണ് തൊഴിലാളികൾക്കുള്ള മാസ്ക് ,കയ്യുറകൾ ,കാലുറകൾ എന്നിവ ലഭിക്കുന്നത് .എന്നാൽ ഒരാഴ്ചകൊണ്ട് ഇവ നശിച്ചുപോകുന്നു .
തൊഴിലാളികളിൽ പലർക്കും കൈകാലുകളിൽ അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട് .
തൊഴിലാളികൾക്ക് ഇടയ്ക്കിടെ പനി,അലർജി പോലുള്ള രോഗങ്ങൾ വന്നിട്ടും കരാറുകാരോ അധികൃതരോ കേൾക്കാൻ തയ്യാറാകുന്നില്ലെന്ന് ജീവനക്കാർ പറയുന്നു .
എലികൾ ശുചീകരണ തൊഴിലാളികളുടെ സുരക്ഷയ്ക്കും ഭീഷണി ആയി മാറുകയാണ് .ചൊവ്വാഴ്ച ശുചീകരണ തൊഴിലാളിയായ പത്തനംതിട്ട അടൂർ സ്വദേശി സത്യവതി (51 )എലിപ്പനി ബാധിച്ചു മരിച്ചിരുന്നു .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
