ദേവസ്വം ബോർഡിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചാരണം നടത്തരുതെന്ന് ജീവനക്കാർക്ക് നിർദേശം

ബോർഡിന്റെ പ്രതിഛായയും വിശ്വാസ്യതയും വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ. ഓഫീസ് ക്ഷേത്രം പരിസരങ്ങളിൽ അനാവശ്യ പ്രചാരണ സാമഗ്രികൾ അനുവദിക്കില്ല.

author-image
Devina
New Update
devaswammmmm

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ചയുടെ പശ്ചാത്തലത്തിൽ ദേവസ്വം ബോർഡിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ നിന്ന് പൂർണ്ണമായും അകലം പാലിക്കണമെന്ന് ദേവസ്വം ജീവനക്കാർക്ക് അനൗദ്യോഗിക നിർദ്ദേശം.

 ദേവസ്വം ഓഫീസുകളിലും ക്ഷേത്രങ്ങളിലും ബോർഡിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്നാണു വാക്കാലുള്ള നിർദ്ദേശം.

 ഓഫീസ് ക്ഷേത്രം പരിസരങ്ങളിൽ അനാവശ്യ പ്രചാരണ സാമഗ്രികൾ അനുവദിക്കില്ല.

ബോർഡിന്റെ പ്രതിഛായയും വിശ്വാസ്യതയും വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ.


നേരത്തെ, ദേവസ്വം ബോർഡിന്റെ കീഴിലുള്ള കോംപൗണ്ടുകളിലും ക്ഷേത്രങ്ങളിലും അനുബന്ധവസ്തുവകകളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും സർവീസ് സംഘടനകളുടെയും കൊടിതോരണങ്ങളും ഫ്ളെക്‌സ് ബോർഡുകളും സ്ഥാപിക്കുന്നത് ഉത്തരവുവഴി നിരോധിച്ചിരുന്നു.

ദേവസ്വം ഹെഡ്ക്വാർട്ടേഴ്‌സ് കോംപൗണ്ടിലെ എല്ലാ കൊടിതോരണങ്ങളും ഫ്ളെക്‌സ് ബോർഡുകളും പോസ്റ്ററുകളും നീക്കം ചെയ്യുന്നതിന് എക്‌സിക്യൂട്ടീവ് എൻജിനീയറെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

മറ്റിടങ്ങളിൽ അതത് ഓഫീസ് ദേവസ്വം മേധാവികളെയും നിയോഗിച്ചു. കൊടിതോരണങ്ങൾ നീക്കുന്നതിന് ആവശ്യമെങ്കിൽ വിജിലൻസ് സെക്യൂരിറ്റി വിഭാഗത്തിന്റെ സഹായം തേടാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

 വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ദേവസ്വം വിജിലൻസ് വിഭാഗം പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്.