സംസ്ഥാനത്ത് സപ്ലൈകോയും പ്രതിസന്ധിയിൽ; ജീവനക്കാരുടെ ശമ്പളം മുടങ്ങി

ശമ്പളം എത്താൻ പത്താം തീയതി കഴിഞ്ഞേക്കുമെന്നാണ് സപ്ലൈകോയുടെ വിശദീകരണം.

author-image
Greeshma Rakesh
Updated On
New Update
supplyco

employess salary crisis in supplyco

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സിക്ക് പിന്നാലെ സപ്ലൈകോയിലും ശമ്പളം മുടങ്ങി. അഞ്ചാം തീയതി ലഭിക്കേണ്ട മെയ് മാസത്തെ ശമ്പളം ജൂൺ ഏഴാം തീയതി ആയിട്ടും ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. ശമ്പളം എത്താൻ പത്താം തീയതി കഴിഞ്ഞേക്കുമെന്നാണ് സപ്ലൈകോയുടെ വിശദീകരണം. സ്‌കൂളുകൾ തുറക്കുന്ന ജൂൺ മാസത്തിൽ പോലും ശമ്പളം ലഭിക്കാതെ വന്നതോടെ കെഎസ്ആർടിസി, സപ്ലൈകോ മേഖലയിലെ ആയിരക്കണക്കിന് ജീവനക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.

അതെസമയം കെഎസ്ആർടിസിയിലും ജീവനക്കാർക്ക് മെയ് മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്തില്ല.ധനവകുപ്പ് അനുവദിക്കേണ്ട പണം ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കെ എസ് ആർ ടി സിയുടെ വിശദീകരണം.വിഷയത്തിൽ പ്രതിഷേധിക്കാൻ ഒരുങ്ങുകയാണ് തൊഴിലാളി സംഘടനകൾ. ശമ്പള വിതരണം അഞ്ചാം തീയതിക്ക് മുന്നേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. കെ ബി ഗണേഷ് കുമാർ ഗതാഗത വകുപ്പ് മന്ത്രിയായി ചുമതലയേറ്റതിനുശേഷം, കൃത്യം ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന ഉറപ്പും നൽകിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടില്ല.

kerala ksrtc crisis in supplyco