മോഹന്‍ലാലിനൊപ്പം ശബരിമലകയറിയ എസ്എച്ച്ഒയെ സ്ഥലം മാറ്റത്തിന് പിന്നാലെ കാരണം കാണിക്കല്‍ നോട്ടീസ്

മോഹന്‍ലാലിനൊപ്പം മലകയറുന്നു എന്ന വിവരം മറച്ചുവച്ച് ശബരിമല ദര്‍ശനത്തിനായി അനുമതി തേടി എന്നതാണ് സ്ഥലംമാറ്റത്തിനുള്ള കാരണമായി പറയുന്നത്

author-image
Biju
New Update
srfg

പത്തനംതിട്ട: നടന്‍ മോഹന്‍ലാലിനൊപ്പം ശബരിമല കയറിയ പൊലീസുകാരന് കാരണം കാണിക്കല്‍ നോട്ടിസ്. തിരുവല്ല ഡിവൈഎസ്പിയാണ് തിരുവല്ല എസ്എച്ച്ഒ ആയിരുന്ന ബി.സുനില്‍ കൃഷ്ണനോട് വിശദീകരണം തേടിയത്. ശബരിമല കയറിയതിന്റെ പിറ്റേന്ന് എസ്എച്ച്ഒയെ സ്ഥലം മാറ്റിയിരുന്നു.

മോഹന്‍ലാലിനൊപ്പം മലകയറുന്നു എന്ന വിവരം മറച്ചുവച്ച് ശബരിമല ദര്‍ശനത്തിനായി അനുമതി തേടി എന്നതാണ് സ്ഥലംമാറ്റത്തിനുള്ള കാരണമായി പറയുന്നത്. 

ശബരിമലയില്‍ പോകാന്‍  ദീര്‍ഘകാലമായി ആഗ്രഹിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് എസ്എച്ച്ഒ അനുമതി തേടിയതെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. വസ്തുതകള്‍ ബോധപൂര്‍വം മറച്ചുവച്ചതിനാണ് നടപടിയെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

mohanlal