/kalakaumudi/media/media_files/WR5dMxG9bk07yKLrfWRj.jpg)
‘ബ്രോ ഡാഡി’ സിനിമയിൽ അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റിനെ അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദ് ബലാത്സംഗം ചെയ്‌തെന്ന കേസിനോട് പ്രതികരിച്ച് ചിത്രത്തിന്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. സംഭവം അറിഞ്ഞത് ‘എമ്പുരാൻ’ സിനിമയുടെ ലൊക്കേഷനിൽ വച്ചാണെന്നും മൻസൂറിനെ ചിത്രത്തിൽ നിന്നും പുറത്താക്കിയെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
”അസിസ്റ്റന്റ് ഡയറക്ടർ മൻസൂർ റഷീദിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്‌തെന്നത് എന്റെ ചീഫ് അസോഷ്യേറ്റ് ഡയറക്ടർ പറയുമ്പോഴാണ് അറിയുന്നത്. 2023 ഒക്ടോബറിൽ എമ്പുരാൻ സിനിമയുടെ ഷൂട്ടിംഗിന്റെ തുടക്കത്തിൽ ആണിത്. അതുവരെയും ഈ സംഭവമോ പരാതിയോ ഞാൻ അറിഞ്ഞിരുന്നില്ല.”
”ഇക്കാര്യം അറിഞ്ഞ അന്ന് തന്നെ ഇയാളെ മാറ്റിനിർത്തി. പൊലീസിന് മുന്നിൽ ഹാജരാകാനും നിയമനടപടികൾക്ക് വിധേയനാകാനും നിർദേശിച്ചു” എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. അതേസമയം, സ്‌പ്രൈറ്റിൽ മയക്കുമരുന്ന് കലക്കി നൽകി പീഡിപ്പിച്ചു എന്നാണ് പരാതിക്കാരിയായ യുവതി പറയുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
