ഡോ. മാലതി ദാമോദരന്‍ അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്ന അവര്‍ ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലാണ് അന്തരിച്ചത്.

author-image
Biju
New Update
dr malathi

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മൂത്ത മകളും പ്രമുഖ ഡോക്ടറുമായിരുന്ന ഡോ. മാലതി ദാമോദരന്‍ (87) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്ന അവര്‍ ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലാണ് അന്തരിച്ചത്. 

ദീര്‍ഘകാലം രാമകൃഷ്ണ മിഷന്‍ ആശുപത്രിയില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ച മാലതി, സമൂഹത്തിന് നല്‍കിയ സംഭാവനകള്‍ വലുതാണ്. കേരളത്തിലെ പൊതുജനാരോഗ്യ മേഖലയില്‍ അവരുടെ സേവനങ്ങള്‍ എപ്പോഴും സ്മരിക്കപ്പെടും. പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ഡോ. എ ഡി ദാമോദരന്‍ ആയിരുന്നു അവരുടെ ഭര്‍ത്താവ്.