കാക്കനാട് ഗവ.എൽപി സ്കൂളിൽ വിദ്യാർഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കാക്കനാട് ഗവ.എൽ പി സ്കൂളിൽ വിദ്യാർഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തൃക്കാക്കര നഗരസഭ നഗരസഭ ഗവ.എം. എ. എ. എം. ഗവ.എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിക്കാണ്  മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്

author-image
Shyam Kopparambil
New Update
mas

 തൃക്കാക്കര: കാക്കനാട് ഗവ.എൽ പി സ്കൂളിൽ വിദ്യാർഥിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തൃക്കാക്കര നഗരസഭ നഗരസഭ ഗവ.എം. എ. എ. എം. ഗവ.എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിക്കാണ്  മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.ബുധനാഴ്ച ഉച്ചയോടെ ശക്തമായ തലവേദനയേ തുടർന്ന് വിദ്യാർഥിയെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടിയിരുന്നു. രാത്രി അസുഖം ഗുരുതരമായതിനെ തുടർന്ന് ആസ്റ്റർ മെഡി സിറ്റിയിലേക്ക് മാറ്റുകയായിരുന്നു.തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സ്കൂളിൽ ആകെ 250  വിദ്യാർഥികളാണുള്ളത്. മറ്റ്  കുട്ടികൾക്കാർക്കും ആരോഗ്യ പ്രശ്‍നങ്ങളില്ലെന്ന് അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ ദിവസം കാക്കനാട് മേരി മാതാ സ്കൂളിലെ ഒരു വിദ്യാർഥിനിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു.


# മസ്തിഷ്ക ജ്വരം

  ചെറിയ കുട്ടികളിലാണ് മസ്തിഷ്‌ക ജ്വരം കൂടുതലായുള്ളത് .

  ഏറിയ പങ്കും വൈറൽ മെനഞ്ചൈറ്റസും

  ബാക്ടീരിയ മൂലമുണ്ടാകുന്ന മസ്തിഷ്ക ജ്വരം പോലെ ഗുരുതരമല്ല

  എന്ററോ വൈറസ് മൂലമുള്ല വൈറൽ മെനിഞ്ചൈറ്റിസ്

# പകരുന്നത്

  നേരിട്ടുള്ള സമ്പർക്കം

  സ്പർശനം

  തുമ്മൽ, ചുമ

  രോഗി ഉപയോഗിച്ച വസ്തുക്കൾ കൈമാറി ഉപയോഗിക്കുന്നതിലൂടെ

# ശ്രദ്ധിക്കാൻ

 പനിയുള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്

 ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം

 മുഖം മറച്ചു മാത്രം ചുമയ്ക്കുക, തുമ്മുക

  രോഗികളുമായി സമ്പർക്കം ഉണ്ടായിട്ടുള്ള വസ്തുക്കളുടെ പ്രതലങ്ങളുടെ ശുചീകരണം

kochi Health health care Thrikkakara kakkanad THRIKKAKARA MUNICIPALITY kakkanad news