/kalakaumudi/media/media_files/2026/02/07/whatsa-2026-02-07-18-44-33.jpeg)
കൊച്ചി : സംരംഭകത്വം, നവീകരണം, തൊഴിൽസൃഷ്ടി എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഐ.ഇ.ഇ.ഇ.ഇ.കോഫി ടേബിൾ ഡയലോഗ് സംഘടിപ്പിച്ചു. രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി , കാക്കനാട്,ഐ.ഇ.ഇ.ഇ.ഇ.കോഫി കേരള സെക്ഷൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചപരുപാടിയിൽ കെ. സി. വേണുഗോപാൽ എം.പി മുഖ്യാതിഥിയായിരുന്നു.ഐ.ഇ.ഇ.ഇ.ഇ.കൊച്ചി സബ്‌സെക്ഷൻ ചെയർമാൻ സൈമൺ അക്കര.രാജഗിരി സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് & ടെക്നോളജി പ്രിൻസിപ്പൽ ഫാ.ജൈസൺ പോൾ മുളേരിക്കൽ,വൈസ് ചെയർമാൻ -ഐ.ഇ.ഇ.ഇ കൊച്ചി ഉപവിഭാഗം ഡോ. ബിജോയ് എ. ജോസ്,സ്ട്രാറ്റജിക് ഇന്നിഷ്യേറ്റീവ്‌സ് അക്കാദമി പ്രൊഫ. ഡോ എം. വി. രാജേഷ് തുടങ്ങിയവർസംസാരിച്ചു. കേരളത്തിലെ സ്റ്റാർട്ടപ്പ് പരിസരത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ നയരൂപകർ, അക്കാദമിക വിദഗ്ധർ, വിവിധ മേഖലകളിൽ നിന്നുള്ള 40 സ്റ്റാർട്ടപ്പ് സ്ഥാപകർ എന്നിവർ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
