രാജി സന്നദ്ധത അറിയിച്ച് ഇപി ജയരാജൻ; എൽഡിഎഫ് കൺവീനർ സ്ഥാനം ഇന്ന് ഒഴിഞ്ഞു

പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാർട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമായിരുന്നു വിഷയത്തിൽ ഇ പിയുടെ വിശദീകരണം.

author-image
Anagha Rajeev
New Update
vf
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇപി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിഞ്ഞേക്കും. സംസ്ഥാന സമിതിയിൽ ഇപി ജയരാജൻ പങ്കെടുക്കില്ല. കമ്മിറ്റിയിൽ പങ്കെടുക്കാതെ ഇപി ജയരാജൻ കണ്ണൂരിലെ വീട്ടിലേക്ക് പോയി. ഇപി ബിജെപി ബന്ധം ഇന്ന് സിപിഎം സംസ്ഥാന സമിതി ചർച്ച ചെയ്യാനിരിക്കെയാണ് കമ്മിറ്റിയിൽ പങ്കെടുക്കാതെ കാണൂരിലേക്ക് പോയത്. സ്ഥാനമൊഴിയാൻ സന്നദ്ധനാണെന്ന് ഇപി പാർട്ടിയെ അറിയിച്ചു.

ഇപി വിവാദം അടക്കം സംഘടനാ പ്രശ്നങ്ങൾ ഇന്ന് സംസ്ഥാന സമിതി ചർച്ച ചെയ്യും എന്നാണ് സൂചന. കൺവീനർ സ്ഥാനം ഒഴിയുന്നത് സംബന്ധിച്ച് തനിക്ക് വിവരമില്ലെന്ന് ഇ പി  പ്രതികരിച്ചത്. ഇന്ന് തിരുവനന്തപുരത്തില്ലെന്നും കണ്ണൂരിൽ ചില പരിപാടികളുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു. എല്ലാം നടക്കട്ടെ എന്ന് മാത്രമായിരുന്നു രാജി സംബന്ധിച്ച് ചോദ്യത്തിന് ഇപിയുടെ പ്രതികരണം.

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ പി ജയരാജൻ നടത്തിയ കൂടിക്കാഴ്ച വൻ വിവാദത്തിന് ഇടയാക്കിയിരുന്നു. ബിജെപി പ്രവേശനത്തിൽ ഇപിയുമായി 3 വട്ടം ചർച്ച നടത്തിയെന്ന് ശോഭ സുരേന്ദ്രൻ്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ച പുറത്തറിഞ്ഞത്. പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്ട്രീയ കൂടിക്കാഴ്ച ആയിരുന്നില്ലെന്നും അതിനാലാണ് പാർട്ടിയെ അറിയിക്കാത്തിരുന്നത് എന്നുമായിരുന്നു വിഷയത്തിൽ ഇ പിയുടെ വിശദീകരണം.

ep jayarajan