ആത്മകഥയെഴുതാനൊരുങ്ങി ഇ പി ജയരാജൻ; രാഷ്ട്രീയ ജീവിതത്തിലെ വിവാദങ്ങളുണ്ടാകും

രാഷ്ട്രീയ ജീവിതത്തിലുണ്ടായ വിവാദങ്ങളും ആത്മകഥയിലുണ്ടാവുമെന്നാണ് സൂചന. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം ഇപിയെ നീക്കിയിരുന്നു.

author-image
Anagha Rajeev
New Update
EP Jayarajan
Listen to this article
0.75x 1x 1.5x
00:00 / 00:00

കോഴിക്കോട്: എൽഡിഎഫ് മുൻ കൺവീനർ ഇ പി ജയരാജൻ ആത്മകഥയെഴുതുന്നു. രാഷ്ട്രീയ ജീവിതത്തിലുണ്ടായ വിവാദങ്ങളും ആത്മകഥയിലുണ്ടാവുമെന്നാണ് സൂചന. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം ഇപിയെ നീക്കിയിരുന്നു. ബിജെപിയുടെ കേരളത്തിലെ പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന തെരഞ്ഞെടുപ്പ് ദിനത്തിലെ തുറന്നുപറച്ചിൽ ഇപി ജയരാജന് കനത്ത വെല്ലുവിളിയായിരുന്നു. ഈ വിവാദവും ഇ പിക്ക് കൺവീനർ സ്ഥാനം നഷ്ടപ്പെടാൻ കാരണമായി.

അതേസമയം ഇടത് മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് ഇ പി ജയരാജനെ മാറ്റിയെങ്കിലും അച്ചടക്ക നടപടി ഉണ്ടാകാൻ സാധ്യത കുറവാണ്. സമ്മേളനകാലത്ത് സംഘടനാ നടപടി പാടില്ലെന്നാണ് സി പി എമ്മിന്റെ ചട്ടം. നടപടി വേണമെങ്കിൽ പാർട്ടി കോൺഗ്രസ് കഴിയേണ്ടി വരും. മെയിൽ 75 വയസ്സ് പൂർത്തിയാകുന്ന ഇപി ജയരാജനെ അടുത്ത പാർട്ടി കോൺഗ്രസിൽ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യവും ഉയർന്നുവരുന്നുണ്ട്.

ep jayarajan