ഇപിയുടെ ആത്മകഥ ചോര്‍ച്ച: കേസെടുക്കാന്‍ എഡിജിപിയുടെ നിര്‍ദേശം

ഡിസി ബുക്സില്‍ നിന്നും ആത്മകഥ ചോര്‍ന്നുവെന്നായിരുന്നു കണ്ടെത്തല്‍. പ്രസിദ്ധീകരണ വിഭാഗം മേധാവി ശ്രീകുമാര്‍ ചോര്‍ത്തിയെന്നായിരുന്നു കോട്ടയം എസ്പി കണ്ടെത്തിയത്

author-image
Punnya
New Update
EP Jayarajan

തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്റെ ആത്മകഥ ചോര്‍ച്ചയില്‍ കേസെടുക്കാന്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിര്‍ദ്ദേശം.കോട്ടയം എസ്പിക്കാണ് നിര്‍ദ്ദേശം നല്‍കിയത്.പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.പുതിയ പരാതിവേണ്ടെന്നും നിലവിലെ പരാതിയില്‍ കേസെടുക്കാമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഡിസി ബുക്‌സില്‍ നിന്നും ആത്മകഥ ചോര്‍ന്നുവെനായിരുന്നു കണ്ടത്തല്‍.പ്രസിദ്ധീകരണ വിഭാഗം മേധാവി ശ്രീകുമാര്‍ ചോര്‍ത്തിയെന്നായിയുന്നു കോട്ടയം എസ്പിയുടെ കണ്ടെത്തല്‍.വഞ്ചനാകുറ്റത്തിന് ശ്രീകുമാറിനെതിരെ കേസെടുക്കും.
വയനാട്- ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിവസം ഇപിയുടെ ആത്മകഥ മാധ്യമങ്ങളിലൂടെ പുറത്ത് വന്നത് വന്‍ വിവാദമായിരുന്നു.ഇത് തന്റെ ആത്മകഥയല്ലെന്ന് ഇപി പരസ്യ നിലപാടെടുത്തതോടെ വിവാദം മുറുകി. ഇപിയുടെ പരാതിയില്‍ കോട്ടയം എസ് പി നടത്തിയ അന്വേഷണത്തിലാണ് ആത്മകഥാ ഭാഗം ചോര്‍ന്നത് ഡിസി ബുക്‌സില്‍ നിന്നാണെന്ന കണ്ടെത്തല്‍.  പക്ഷെ ഇപിയുടെ ആത്മകഥാ ഭാഗം ഇപി അറിയാതെ എങ്ങിനെ ഡിസിയില്‍ എത്തി എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.

adgp ep jayarajan autobiography