/kalakaumudi/media/media_files/2025/07/01/tvm-medical-college-2025-07-01-11-41-43.png)
തിരുവനന്തപുരം : വിവാദങ്ങള്‍ക്കൊടുവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയാ ഉപകരണങ്ങളെത്തി.ശസ്ത്രക്രിയകള്‍ പുനഃരാരംഭിച്ചതായാണ് വിവരം. ശസ്ത്രക്രിയക്ക് ആവശ്യമായ ഉപകരണങ്ങള്‍ ഹൈദരാബാദില്‍നിന്നാണ് എത്തിച്ചത്.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രതിസന്ധികള്‍ വിവരിച്ച് ഫേസ് ബുക്കില്‍ യൂറോളജി വിഭാഗം മേധാവി ഡോ.ഹാരിസ് ചിറക്കല്‍ കുറിപ്പിട്ടിരുന്നു.ആശുപത്രിയില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്നതായും ,പാവപ്പെട്ട രോഗികള്‍ക്കു മുന്നില്‍ നിസ്സഹായനായി നില്‍ക്കുന്ന താന്‍ രാജി വയ്ക്കുന്ന കാര്യം ആലോചിക്കുന്നതായും അദ്ദേഹം കുറിപ്പില്‍ പറയുന്നു.എന്നാല്‍ ഡോ.ഹാരിസിന്റെ ആരോപണം ആരോഗ്യവകുപ്പ് തളളുകയായിരുന്നു.തനിക്കു ചുറ്റും പരിമിതികളാണെന്ന് പറഞ്ഞ് അദ്ദേഹം പിന്‍വലിച്ചുവെങ്കിലും തന്റെ നിലപാടില്‍ ഉറച്ചുനിന്നു.ഇതിന് പിന്നാലെ ആരോഗ്യമന്ത്രി ഇടപെടുകയായിരുന്നു.ഈ വിഷയത്തെക്കുറിച്ച് വിശദമായി പഠിക്കാന്‍ സര്‍ക്കാര്‍ ഒരു സമിതിയെ നിയോഗിച്ചു.ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.പത്മകുമാര്‍ അധ്യക്ഷനായ നാലംഗ സമിതിയെയാണ് നിയോഗിച്ചത്.ഡോ.ഹാരിസ് സ്ത്യന്ധനാണെന്നും പ്രശ്‌നം സിസ്റ്റത്തിനായിരുന്നുവെന്നും സമഗ്രാന്വേഷണം നടത്തുമെന്നും മന്ത്രി വീണ ജോര്‍ജും വ്യക്തമാക്കിയിരുന്നു.