ധനകാര്യ സ്ഥിരം സമിതി അംഗങ്ങളെ അയോഗ്യരാക്കണം: സിപിഎം

നഗരസഭ ചട്ടപ്രകാരം ബഡ്ജറ്റ് തയ്യാറാക്കേണ്ട ചുമതല ധനകാര്യ സ്ഥിരം സമിതിക്കാണ്.അംഗങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കുന്ന ബഡ്ജറ്റ് അവതരിപ്പിക്കേണ്ട ചുമതലയാണ് ഉപാധ്യക്ഷനുള്ളത്. അതു കൊണ്ട് ബഡ്ജറ്റില്‍ പുതുമയില്ല, പദ്ധതികളില്ലെന്ന് പറയുന്നതില്‍ കഴമ്പില്ല.

author-image
Biju
New Update
hjh

കൂത്താട്ടുകുളം: ധനകാര്യ സ്ഥിരം സമിതി യോഗത്തില്‍ കൂത്താട്ടുകുളം നഗരസഭ ബഡ്ജറ്റ് തയ്യാറാക്കി പാസാക്കാതെ ഇറങ്ങിപ്പോയ സ്ഥിരം സമിതി അംഗങ്ങളെ അയോഗ്യരാക്കണമെന്ന് സിപിഎം കൂത്താട്ടുകുളം ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

നഗരസഭ ചട്ടപ്രകാരം ബഡ്ജറ്റ് തയ്യാറാക്കേണ്ട ചുമതല ധനകാര്യ സ്ഥിരം സമിതിക്കാണ്.അംഗങ്ങള്‍ ചേര്‍ന്ന് തയ്യാറാക്കുന്ന ബഡ്ജറ്റ് അവതരിപ്പിക്കേണ്ട ചുമതലയാണ് ഉപാധ്യക്ഷനുള്ളത്. അതു കൊണ്ട് ബഡ്ജറ്റില്‍ പുതുമയില്ല, പദ്ധതികളില്ലെന്ന് പറയുന്നതില്‍ കഴമ്പില്ല.സ്ഥിരം സമിതി അധ്യക്ഷനും നഗരസഭ ഉപാധ്യക്ഷനുമായ സണ്ണി കുര്യാക്കോസിന്റെ അധ്യക്ഷതയില്‍  തിങ്കളാഴ്ച നടന്ന യോഗത്തിലാണ് 
ചുമതല നിര്‍വ്വഹിക്കാതെ സ്ഥിരം സമിതി അംഗങ്ങള്‍ ഇറങ്ങിപ്പോയത്. 

അംഗങ്ങളായ സിബി കൊട്ടാരം, പി സി ഭാസ്‌കരന്‍, കലാ രാജു എന്നിവരാണ് ഇറങ്ങി പോയത്. ഓരോ സ്ഥിരം സമിതികളുടെയും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാമെന്ന സത്യപ്രതിജ്ഞ അംഗങ്ങള്‍ തെറ്റിച്ച സാഹചര്യം നഗരസഭ ഉപാധ്യക്ഷന്‍ സണ്ണി കുര്യാക്കോസ് ചൂണ്ടിക്കാണിച്ചെങ്കിലും ഇതൊന്നും പരിഗണിക്കാതെ മൂവരും ഇറങ്ങിപ്പോകുകയായിരുന്നു.

ഇത് സത്യപ്രതിജ്ഞാ ലംഘനമാണ്. നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ നിലക്കുന്ന രീധിയില്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയവരെ അയോഗ്യരാക്കാന്‍ വേണ്ട നടപടികള്‍ തദ്ദേശ സ്വയംഭരണ വകുപ്പും തെരഞ്ഞെടുപ്പ് കമ്മീഷനും സ്വീകരിക്കണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് ആവശ്യപ്പെട്ടു.

koothattukulam