മാലിന്യ മുക്തം ജനകീയ കാമ്പയിന് പങ്കാളിത്തവുമായി എറണാകുളം ജില്ല ഒരുങ്ങുന്നു

ജില്ല, ബ്ലോക്ക്‌, കോർപറേഷൻ, മുനിസിപ്പാലിറ്റി ഗ്രാമപഞ്ചായത് തലങ്ങളിൽ   നിർവഹണസമിതികൾ രൂപീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണും ജില്ലാ കളക്ടർ കൺവീനറുമായ ജില്ലാ സമിതിയിൽ ഹരിതകേരള മിഷനും എഡിഎമ്മിനുമാകും ഏകോപന ചുമതല.

author-image
Shyam Kopparambil
New Update
sdsd

മാലിന്യ മുക്ത നവകേരള ജനകീയ ക്യാമ്പിൻ്റെ ഭാഗമായി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ സംസാരിക്കുന്നു ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് സമീപം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

കാക്കനാട് : അടുത്ത മാർച്ചിൽ കേരളത്തെ മാലിന്യ മുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ജനകീയ കാമ്പയി നുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.ഇത് സംബന്ധിച്ച് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മനോജ്‌ മൂത്തേടന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ വിഷയാവതരണം നടത്തി.ജനകീയ കാമ്പയിൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ല, ബ്ലോക്ക്‌, കോർപറേഷൻ, മുനിസിപ്പാലിറ്റി ഗ്രാമപഞ്ചായത് തലങ്ങളിൽ   നിർവഹണസമിതികൾ രൂപീകരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയർപേഴ്സണും ജില്ലാ കളക്ടർ കൺവീനറുമായ ജില്ലാ സമിതിയിൽ ഹരിതകേരള മിഷനും എഡിഎമ്മിനുമാകും ഏകോപന ചുമതല. ബ്ലോക്ക് , മുനിസിപ്പാലിറ്റി, കോർപറേഷൻ, പഞ്ചായത്ത്‌ തലങ്ങളിൽ നിർവ്വഹണ സമിതി യോഗങ്ങൾ സെപ്റ്റംബർ 10 നകം ചേരാൻ തീരുമാനിച്ചു.  കാമ്പയിൻ വിജയിപ്പിക്കുന്നതിനാവശ്യമായ ജനകീയ കൂട്ടായ്മകൾ തദ്ദേശ സ്ഥാപന തലങ്ങളിൽ രൂപീകരിക്കണമെന്നും എല്ലാ സർക്കാർ ഓഫീസുകളും, വിദ്യാലയങ്ങളും ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തു  മാതൃകകൾ ആകണമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അറിയിച്ചു. ശുചിത്വ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ ആരംഭിക്കുന്നതോ, പൂർത്തീകരിച്ചതോ ആയ പ്രവർത്തനങ്ങളോ മികച്ച മാതൃകകളോ കണ്ടെത്തി ഒക്ടോബർ 2 ന് ഉദ്ഘാടനം നടത്തണം. ഇതുമായി ബന്ധപ്പെട്ട സാമൂഹിക ബോധം  ഉണ്ടാക്കുന്നതിനായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചിത്വ പദയാത്രകളും, വീട്ടു മുറ്റ സദസ്സുകളും, പൊതുയിട പരിപാലനവും നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.  ജില്ലയിൽ കാമ്പയിൻ വിജയിപ്പിക്കുന്നതിനായി പ്രത്യേക കർമ്മപദ്ധതി രൂപകരിക്കുമെന്നും അത് സമയ ബന്ധിതമായി നടപ്പാക്കുമെന്നും  ജില്ലാ കളക്ടർ അറിയിച്ചു. മാലിന്യ സംസ്കരണമേഖലയിലെ മാതൃകാ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തോടെ  ഗാന്ധി ജയന്തി ദിനത്തിൽ ജനകീയ കാമ്പയിന് തുടക്കമാകും.രാഷ്ട്രിയ -വർഗ്ഗ ബഹുജന സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ, വ്യാപാരി വ്യവസായികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവ കാമ്പയിന്റെ ഭാഗമാകും.തദ്ദേശ സ്ഥാപനങ്ങളിലെ പ്രധാന ടൗണുകൾ, ജംഗ്ഷനുകൾ എന്നിവ ശുചിത്വമുള്ളതും വൃത്തിയുള്ളതുമാക്കി തീർക്കും. 

ernakulam kakkanad garbage kakkanad news Thrikkakara ernakulamnews Ernakulam News