എറണാകുളം ജില്ലാ പഞ്ചായത്ത് മികവ് പദ്ധതി സർട്ടിഫിക്കറ്റ് വിതരണം നടത്തി

എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2023 - 2024 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി യുവതി യുവാക്കൾക്കായി നടപ്പിലാക്കിയ മികവ് പദ്ധതിയിലൂടെ  തൊഴിൽ നൈപുണ്യ പരിശീലനം പൂർത്തിയാക്കിയ 250 പേർക്ക് സ്വദേശത്തും വിദേശത്തുമായി ജോലി നേടാനായത് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ തിളക്കമാർന്ന  നേട്ടമാണ്.

author-image
Shyam Kopparambil
New Update
1

അടിക്കുറിപ്പ്: ജില്ലാ പഞ്ചായത്ത് എസ് സി യുവാക്കൾക്കായി നടപ്പിലാക്കിയ മികവ് പദ്ധതിയുടെ സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം ഹൈബി ഈഡൻ എം പി ഉദ്ഘാടനം ചെയ്യുന്നു

Listen to this article
0.75x 1x 1.5x
00:00 / 00:00

 കാക്കനാട് : എറണാകുളം ജില്ലാ പഞ്ചായത്ത് ജില്ലാ പട്ടികജാതി വികസനവകുപ്പിന്റെ സഹകരണത്തോടെത്തേടെ  എസ് സി യുവതി -   യുവാക്കൾക്കായി  നടത്തിയ തൊഴിൽ നൈപുണ്യ പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു ഹൈബി ഈഡൻ എം പി  ഉദ്ഘാടനം ചെയ്തു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു .ബെന്നി ബഹനാൻ എം പി, ധർമ്മജൻ ബോൾഗാട്ടി എന്നിവർ മുഖ്യാതിഥികളായിരുന്നു ജില്ലാ കളക്ടർ എൻ എസ് കെ   ഉമേഷ് ഐ എ എസ്  ജോബ് ഓഫർ ലെറ്റർ വിതരണം ചെയ്തു ജില്ലാ പഞ്ചായത്ത് വൈസ്   പ്രസിഡന്റ് എൽസി ജോർജ്, സ്ഥിരം സമിതി ചെയർമാൻമാരായെ കെ കെ ജെ ഡോണോ, ആശ സനിൽ, എം ജെ ജോമി, സനിത റഹീം ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉല്ലാസ് തോമസ്, ഷൈനി ജോർജ്, കെ വി രവീന്ദ്രൻ, ഷൈമി വർഗീസ്,  കെ വി അനിത, ലിസി അലക്സ്, റഷീദ സലീം, ദിപു കുഞ്ഞുക്കുട്ടി,റൈജ അമീർ, എൽദോ ടോം പോൾ, കെ കെ ദാനി,എം ബി  ഷൈനി ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എസ് ഷിനോ  എന്നിവർ പ്രസംഗിച്ചു.ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ സന്ധ്യ  പദ്ധതി വിശദീകരണം നടത്തി. എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2023 - 2024 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി യുവതി യുവാക്കൾക്കായി നടപ്പിലാക്കിയ മികവ് പദ്ധതിയിലൂടെ  തൊഴിൽ നൈപുണ്യ പരിശീലനം പൂർത്തിയാക്കിയ 250 പേർക്ക് സ്വദേശത്തും വിദേശത്തുമായി ജോലി നേടാനായത് എറണാകുളം ജില്ലാ പഞ്ചായത്തിന്റെ തിളക്കമാർന്ന  നേട്ടമാണ്.

 

ernakulam kakkanad