തൃക്കാക്കര: സമൂഹത്തിൽ പ്രത്യേക പരിഗണന ലഭിക്കേണ്ട പാർശ്വവത്ക്കരിക്കപ്പെടുന്ന ജന സമൂഹത്തെ ചേർത്തുപിടിക്കുന്നത് മാതൃകാപരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു എറണാകുളം ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ മുച്ചക്ര വാഹനങ്ങൾ, ഇലക്ട്രോണിക് വീൽ ചെയറുകൾ എന്നിവയുടെ വിതരണവും കരൾ മാറ്റ ശസ്ത്രക്രിയ നടത്തിയവർക്കുള്ള മരുന്ന് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭിന്നശേഷിസൗഹ്യദ വികസനം എന്ന കാഴ്ചപ്പാടോടെയാകണം നമ്മുടെ നാടിന്റെ ഒരോ വികസന പ്രവർത്തനവുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. അവയവങ്ങൾ മാറ്റിവച്ചവർ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടിവരുന്ന സാഹചര്യമുള്ളതിനാൽ അത്തരത്തിലുളളവർക്ക് സൗജന്യ മരുന്ന് ലഭിക്കുന്ന നിലയിലുള്ള പദ്ധതികൾ സർക്കാർ തലത്തിൽ രൂപപ്പെടുേത്തേണ്ടതുണ്ട്.
ഒരു കോടി ചെലവഴിച്ച് 99 പേർക്ക് മുച്ചക്ര വാഹനവും ലക്ഷം ചെലവഴിച്ച് 25 പേർക്ക് ഇലക്ട്രോണിക് വീൽചെയറും 15 ലക്ഷം രൂപ ചെലവഴിച്ച് 46 പേർക്ക് മരുന്ന് വിതരണവും ആണ് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയത്.ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ചടങ്ങിൽ ഉമ തോമസ് എം എൽ എ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂേത്തേടൻ, ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ്, വൈസ് പ്രസിഡൻ്റ് എൽസി ജോർജ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.ജി. ഡോണോ, എം ജെ ജോമി, ആശസനിൽ, സനിത റഹിം, മുൻ പ്രസിഡൻ്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ എ.എസ് അനിൽകുമാർ, ഷൈനി ജോർജ്, കെ വി രവീന്ദ്രൻ, റാണിക്കുട്ടി ജോർജ്, ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ട് സ്മിജി ജോർജ്, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ബിനോയ് വി ജെ, അംഗങ്ങളായ എം ബി ഷൈനി, അനിമോൾ ബേബി , ലിസി അലക്സ്, ഷൈമി വർഗീസ്, കെ.കെ ദാനി,റഷീദാ സലിം, ഷാരോൺ പനക്കൽ, അനിത ടീച്ചർ, എൽദോ ടോം പോൾ, നാസർ പി.എം, റൈജ അമീർ, ഉമാ മഹേശ്വരി, ഫിനാൻസ് ഓഫീസർ എം കെ റഷീദ് എന്നിവർ പങ്കെടുത്തു.