/kalakaumudi/media/media_files/2025/12/21/whatsa-2025-12-21-12-58-03.jpeg)
ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മുതിർന്ന അംഗമായ ആലങ്ങാട് ഡിവിഷൻ പ്രതിനിധി സിൻ്റ ജേക്കബിന് വരണാധികാരിയും ജില്ലാ ഇലക്ഷൻ ഓഫീസറുമായ ജില്ലാ കളക്ടർ ജി പ്രിയങ്ക സത്യ വാചകം ചൊല്ലി കൊടുക്കുന്നു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എം ഷഫീഖ് എന്നിവർ സമീപം
കൊച്ചി : എറണാകുളം ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.ഏറ്റവും മുതിർന്ന അംഗമായ ആലങ്ങാട് ഡിവിഷൻ പ്രതിനിധി സിൻ്റ ജേക്കബിന് വരണാധികാരിയും ജില്ലാ ഇലക്ഷൻ ഓഫീസറുമായ ജില്ലാ കളക്ടർ ജി പ്രിയങ്ക സത്യ വാചകം ചൊല്ലി കൊടുത്തു. സിൻ്റ ജേക്കബ് മറ്റ് അംഗങ്ങള്‍ക്കു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് അംഗങ്ങൾ സത്യപ്രതിജ്ഞ റജിസ്റ്ററിലും കക്ഷിബന്ധ റജിസ്റ്ററിലും ഒപ്പിട്ടു. കൂറുമാറ്റം സംബന്ധിച്ച പരാതികള്‍ വരുമ്പോള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്ന പ്രധാന രേഖ കക്ഷിബന്ധ രജിസ്റ്ററാണ്. സിൻ്റ ജേക്കബിന്റെ അധ്യക്ഷതയില്‍ ചേർന്ന ആദ്യ കൗൺസിൽ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എം ഷഫീഖ് വായിച്ചു. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകള്‍ ഡിസംബർ 27ന് രാവിലെ 10.30നും ഉച്ചക്കു ശേഷം 2.30നും നടക്കും.നിലവിലെ ഭരണസമിതിയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഇന്നലെ സത്യപ്രതിജ്ഞ നടത്തിയത്. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ , ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുനിൽ മാത്യു എന്നിവർ പങ്കെടുത്തു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
