/kalakaumudi/media/media_files/2025/08/31/whatsapp-imag-2025-08-31-13-11-50.jpeg)
തൃക്കാക്കര : സംസ്ഥാന ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയ പ്രഥമ ആയുഷ് കായകൽപ്പ അവാർഡിൽ ആയുർവേദ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ജില്ലാ ആയുർവേദ ആശുപത്രിയ്ക്കും ഹോമിയോ വിഭാഗത്തിൽ ജില്ലാ ഹോമിയോ ആശുപത്രിയ്ക്കും വേണ്ടി ആരോഗ്യ മന്ത്രി വീണ ജോർജിൽ നിന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഏറ്റുവാങ്ങി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ അംഗങ്ങളായ ശാരദ മോഹൻ, ഷാരോൺ പനയ്ക്കൽ ആയുഷ് വകുപ്പിലെ ഡോക്ടർമാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.