എൻഫോഴ്സ്മെൻ്റ് ആർ.ടി.ഓക്കും കുടുംബത്തിനുമെതിരെ ഭീഷണി: പോലീസിൽ പരാതി നൽകി

എൻഫോഴ്സ്മെൻ്റ് ആർ.ടി.ഓ കെ മനോജിനും,ഭാര്യയെയും ഉപദ്രവിക്കുമെന്ന തരത്തിലാണ് ഭീഷണിപ്പെടുത്തിയതെന്ന് എൻഫോഴ്സ്മെൻ്റ് ആർ.ടി.ഓ പറഞ്ഞു.ഇന്നലെ രാവിലെ പത്തുമണിയോടെ  ആർ.ടി.ഓയുടെ ഔദ്യോഗിക നമ്പറിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്.

author-image
Shyam Kopparambil
New Update
DFGDFG

 തൃക്കാക്കര: അമിതഭാരം കയറ്റി വന്ന  ടിപ്പർ ട്രെയിലർ വാഹനം പിടികൂടിയ സംഭവത്തിൽ എറണാകുളം എൻഫോഴ്സ്മെൻ്റ് ആർ.ടി.ഓക്കും കുടുംബത്തിനുമെതിരെ ഭീഷണി.എൻഫോഴ്സ്മെൻ്റ് ആർ.ടി.ഓ കെ മനോജിനും,ഭാര്യയെയും ഉപദ്രവിക്കുമെന്ന തരത്തിലാണ് ഭീഷണിപ്പെടുത്തിയതെന്ന് എൻഫോഴ്സ്മെൻ്റ് ആർ.ടി.ഓ പറഞ്ഞു.ഇന്നലെ രാവിലെ പത്തുമണിയോടെ  ആർ.ടി.ഓയുടെ ഔദ്യോഗിക നമ്പറിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്.സംഭവത്തിൽ തൃക്കാക്കര പോലീസിൽ പരാതി നൽകി.ഓഗസ്റ്റ് 17 ന് അമിത ഭാരം കയറ്റിവന്ന വാഹനം എ.എം.വി.ഐ അരുൺ പോളിന്റെ നേതൃത്വത്തിൽ പിടികൂടി നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ റോഡ് നികുതി അടച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു.തുടർന്ന് കേസ് എടുത്ത് കോടതിക്ക് കൈമാറുകയായിരുന്നു.കേസ് നടക്കുന്നതിനിടെയായിരുന്നു ഭീഷണി.മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുമെന്ന പറഞ്ഞതായും എൻഫോഴ്സ്മെൻ്റ് ആർ.ടി.ഓ പോലീസിൽ കൊടുത്ത പരാതിയിൽ പറയുന്നു.

Enforcement RTO RTO