/kalakaumudi/media/media_files/2025/04/07/lag9bEN6w059OU8FwHZK.png)
തൃക്കാക്കര: ഇഷ്ട വാഹനം വാങ്ങുന്നതിനും അതിന് ഫാൻസി നമ്പറുകൾ കണ്ടെത്തുന്നതിലും ചിലർക്ക് പ്രത്യേക താല്‌പര്യമാണ്. ഇത്തരത്തിൽ നമ്പറുകൾക്കായി ലക്ഷങ്ങൾ മുടക്കുന്നതിൽ മലയാളികളും പിന്നിലല്ല. ഇഷ്ട നമ്പർ സ്വന്തമാക്കാനായി കഴിഞ്ഞ ദിവസം എറണാകുളം ആർ.ടി ഓഫീസിൽ നടന്ന വാശിയേറിയ ലേലമാണ് നടന്നത്. ഇൻഫോപാർക്കിലെ സോഫ്റ്റ് വെയർ കമ്പനി ലിറ്റ്മസ് 7 സിസ്‌റ്റം കൺസൽട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് കൺസൽട്ടിങ് കമ്പനി സി.ഇ.ഒ വേണുഗോപാലകൃഷ്ണൻ തന്റെ പുതിയ കാറായ ലംബോർഗിനി ഉറുസ് വേണ്ടി കെ എൽ 07 ഡി.ജി 0007 എന്ന നമ്പർ സ്വന്തമാക്കിയത് 46,24000 ലക്ഷം രൂപയ്ക്കാണ്.
എറണാകുളം ആർ.ട്ടി ഓഫീസിൽ നടന്ന ഫാൻസി നമ്പർ ലേലത്തിലാണ് യുവ സംഭരകൻ തന്റെ കാറിന് ഇഷ്ട നമ്പർ സ്വന്തമാക്കിയത്.ഈ നമ്പറിനായി മറ്റു അഞ്ച് പേരും ലേല പോരാട്ടത്തിനുണ്ടായിരുന്നു.ഇതേ നമ്പറിനായി 44,84000 രൂപ വരെ ലേലത്തിൽ രണ്ടാമൻ വിളിച്ചിരുന്നു. ജോയിൻ്റ് ആർ.ടി.ഒ സി ഡി അരുണിന്റെ നേതൃത്വത്തിൽ എറണാകുളം ആർടി ഓഫീസിൽ നടന്ന ഓൺലൈൻ ഫാൻസി നമ്പർ ലേലത്തിയാണ് തങ്ങൾക്ക് ഇഷ്ടപ്പെട്ട നമ്പറുകൾക്കായി വാശിയേറിയ മത്സരം നടന്നത്.കെ എൽ 07 ഡി.ജി 0001 എന്ന ഫാൻസി നമ്പറും ഉയർന്ന തുകക്കാണ് ഇന്നലെ നടന്ന ലേലത്തിൽ പോയത്. 25 ലക്ഷം രൂപ മുടക്കി ലേലത്തിൽ പങ്കെടുത്ത നാലു പേരെ പിന്നിലാക്കി പിറവം സ്വദേശി തോംസൺ ബാബു ആണ് നമ്പർ സ്വന്തമാക്കിയത്.