/kalakaumudi/media/media_files/2025/04/06/SfTr3PRrJzrh0L6uG7QZ.jpg)
എറണാകുളം കരയോഗത്തിന്‍റെ ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാവ്യാഞ്ജലിയിൽ കേരള സാഹിത്യവേദി പ്രസിഡന്റ് ജി കെ പിള്ള തെക്കേടത്ത് സംസാരിക്കുന്നു
കൊച്ചി: എറണാകുളം കരയോഗത്തിന്‍റെ ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കാവ്യാഞ്ജലി ശ്രദ്ധേയമായി. ടി ഡി എം ഹാളിൽ നടന്ന കാവ്യാഞ്ജലി കേരള സാഹിത്യവേദി പ്രസിഡന്റ് ജി കെ പിള്ള തെക്കേടത്ത് നിയന്ത്രിച്ചു. ഡോ.പൂജ ബാലസുന്ദരം,ഡോ.സംഗീത പൊതുവാള്‍,കെ.ലളിത വൈക്കം,ഡോ.സംഗീത പൊതുവാള്‍,ഡോ.നിലീന,സത്കല വിജയന്‍,ശ്രീജ അനില്‍കുമാര്‍ ,ഡോ.ആര്‍ രവീന്ദ്രന്‍ നായര്‍,കെ.എസ്.ആശാലത ,ഡോ.ഇമെല്‍ഡ ജോസഫ്, ഷാജി ഇടപ്പള്ളി, ശ്രീകല സുഖാദിയ,ശാന്ത രവീന്ദ്രന്‍,സ്വപ്ന എം എസ്, പ്രശാന്ത് വിസ്മയ ,ഹൈമ ഉണ്ണി,എരൂര്‍ കൊച്ചനിയന്‍, ദീപാകുമാര്‍,അക്ബര്‍ റുക്കിയ, പാലോട്ട് ജയപ്രകാശ്, ശ്രീവല്ലഭന്‍നായര്‍, കല്പകം സോമരാജ്,ഏലിയാസ് മുട്ടത്ത് എന്നിവര്‍ കവിത അവതരിപ്പിച്ചു. ലഹരിക്കെതിരെയും സമകാലിക വിഷയങ്ങളും ഉൾപ്പെടുന്നതായിരുന്നു കവിതകൾ . ശ്രീജ അനില്‍കുമാര്‍ കവിതകളെ വിലയിരുത്തി സംസാരിച്ചു. കരയോഗം ഭരണസമിതി അംഗങ്ങളായ ശ്രീവല്ലഭന്‍നായര്‍ സ്വാഗതവും,പ്രൊഫ: സുമഗലദേവി നന്ദിയും പറഞ്ഞു.ചടങ്ങിൽ കവികളെ പൊന്നാട ചാർത്തി ആദരിച്ചു.