പി സരിനെ പുറത്താക്കി എറണാകുളം ലോ കോളേജ് കെഎസ് യു

പാർട്ടിക്കെതിരായി മത്സരിച്ചു, കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ആശയങ്ങളെയും ആദർശങ്ങളെയും പരസ്യമായി അധിക്ഷേപിച്ചു തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ചാണ് പുറത്താക്കൽ നടപടി.

author-image
Anagha Rajeev
New Update
P Sarin

കൊച്ചി: എറണാകുളം ലോ കോളേജ് കെഎസ്‌യു യൂണിറ്റിൽ നിന്നും പി സരിനെ പുറത്താക്കി. പി സരിനെ പുറത്താക്കിയതായി കെ എസ് യു ലോ കോളേജ് യൂണിറ്റ് പരസ്യ പ്രസ്താവന പുറത്തിറക്കി.

പാർട്ടിക്കെതിരായി മത്സരിച്ചു, കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ആശയങ്ങളെയും ആദർശങ്ങളെയും പരസ്യമായി അധിക്ഷേപിച്ചു തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ചാണ് പുറത്താക്കൽ നടപടി. ഈ ദിവസം മുതൽ ഈ വ്യക്തിക്ക് ലോ കോളേജ് കെഎസ്‌യു യൂണിറ്റുമായി ഒരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല എന്നും കെഎസ്‌യു ലോ കോളേജ് യൂണിറ്റ് പുറത്തിറക്കിയ പ്രസ്താവയിൽ വ്യക്തമാക്കി.

അതിനിടെ പി സരിനെതിരെ അധിക്ഷേപ പരാമർശവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തി. സരിൻ ഒരു നിഴൽ മാത്രമാണെന്നും ബുദ്ധിയും വിവരവുമുണ്ടെങ്കിലും വിവരക്കേടെ പറയൂവെന്നും സുധാകരൻ പരിഹസിച്ചു. അത് സരിന്റെ കുറ്റമല്ലെന്നും ജന്മദോഷമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. സരിനെ കൊണ്ടുപോയാൽ പാലക്കാട് പിടിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട് യുഡിഎഫിന്റെ കെട്ടുറപ്പുള്ള മണ്ഡലമാണെന്നായിരുന്നു സുധാകരന്റെ പരാമർശം.

p sarin