/kalakaumudi/media/media_files/2025/12/07/dileep-2025-12-07-14-01-01.jpg)
കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ നാളെ നടത്താനിരുന്ന ചടങ്ങിൽ നടൻ ദിലീപിനെ ക്ഷണിച്ചതിനെച്ചൊല്ലി പ്രതിഷേധം. തുടർന്ന് ചടങ്ങ് മാറ്റിവച്ചു. ജനുവരി 23ന് തുടങ്ങുന്ന ക്ഷേത്രോത്സവത്തിന്റെ കൂപ്പൺ വിതരണോദ്ഘാടനവും നോട്ടീസ് പ്രകാശനവുമാണ് നാളെ വൈകിട്ട് ക്ഷേത്രാങ്കണത്തിൽ നടക്കാനിരുന്നത്. ഈ ചടങ്ങിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റിൽ നിന്ന് ആദ്യ കൂപ്പൺ ഏറ്റുവാങ്ങാനാണ് ദിലീപിനെ ക്ഷണിച്ചത്. നടൻ അനൂപ് മേനോനെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഇക്കാര്യം പുറത്തുവന്നതോടെ സമിതിയിൽ അഭിപ്രായ വ്യത്യാസമുണ്ടായി. കൊച്ചിൻ ദേവസ്വം ബോർഡിലും ഭിന്നതയുണ്ടായി. സി.പി.എം, സി.പി.ഐ അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്നാണ് ചടങ്ങ് 17ലേക്ക് മാറ്റിയത്. കൂപ്പൺ ഏറ്റുവാങ്ങുന്നതും നോട്ടീസ് പ്രകാശനവും തന്ത്രി നിർവഹിച്ചാൽ മതിയെന്ന അഭിപ്രായം ഉയർന്നിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
