/kalakaumudi/media/media_files/2025/06/24/whatsapp-2025-06-24-19-58-48.jpeg)
കൊച്ചി: എറണാകുളം വൈ.എം.സി.എയുടെ ആഭിമുഖ്യത്തിൽ കരുതൽ 2025 പദ്ധതിയുടെ ഭാഗമായി ഡയാലിസിസ് മെഷീനുകൾ കൈമാറി.ലിസ്സി ആശുപത്രിയിൽ നടന്ന ചടങ് ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ്, ഉദ്ഘാടനം ചെയ്തതു.തുടർന്ന് ഡയാലിസിസ് മെഷീനുകൾ ലിസി ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ.രെജു കണ്ണമ്പുഴക്ക് കൈമാറി. എറണാകുളം വൈ.എം.സി.എ പ്രസിഡന്റ് ഡോ. ടെറി തോമസ് ഇടത്തൊട്ടി അധ്യക്ഷത വഹിച്ചു.ഈ പദ്ധതിയിൽ കൂടി 5 വർഷത്തേക്ക് പ്രതിവർഷം 1000 ഡയാലിസിസ് രോഗികൾക്ക് സൗജന്യ ഡയാലിസിസിനായി ലിസി ആശുപത്രിയിൽ അവസരം ലഭിക്കും. ചടങ്ങിൽ പദ്മഭൂഷൺ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ വൈ.എം.സി.എ. പ്രസിഡന്റ് ഡോ. ടെറി തോമസ് ഇടത്തൊട്ടി ആദരിച്ചു. ഹിസ് ഗ്രേസ് ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ്, മെട്രോപൊളിറ്റൻ അനുഗ്രഹ പ്രഭാഷണം നടത്തി. നിർധനരായ രോഗികളക്ക് സൗജന്യമായി പല്ല് സെറ്റുകൾ വെക്കുവാനുള്ള ധാരണപത്രം മാർ ബസേലിയസ് ഡെൻറ്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യനുമായി ചേർന്ന് ഒപ്പുവച്ചു. വൈ.എം.സി.എ.യുടെ മെമ്പേഴ്സ് ബേർസ് ബെനെഫിഷറി പ്രോഗ്രാമും വൈ.എം.സി.എ മെമ്പേഴ്സിന്റെ ഡിജിറ്റൽ ഡയറക്ടറി പ്രകാശനവും വൈ.എം.സി.എ മുൻ നാഷണൽ പ്രസിഡന്റ് ജസ്റ്റിസ് ബെഞ്ചമിൻ കോശി നിർവഹിച്ചു.ഫുട്‍ബോൾ ടീമിന്റെ ജേഴ്‌സി വി.കെ. വര്ഗീസ് പ്രകാശനം ചെയ്തു. സോഷ്യൽ സർവീസ് കമ്മിറ്റി, ചെയർമാൻ എബ്രഹാം സൈമൺ.വി, വൈസ് പ്രസിഡന്റ് മാത്യു മുണ്ടാട്ട്, സ്പോർട്സ് & ഗെയിംസ് കമ്മിറ്റി ചെയർമാൻ, ഡോ. ബിജിത് ജോർജ് എബ്രഹാം, ഹോണററി ട്രഷറർ സി .എ . ഷോൺ ജെഫ് ക്രിസ്റ്റഫർ, ജനറൽ സെക്രട്ടറി, ആൻറ്റോ ജോസഫ്, അസ്സോസിയേറ്റ് ജനറൽ സെക്രട്ടറി, സജി എബ്രഹാം എന്നിവർ പ്രസംഗിച്ചു.