കൊച്ചി മെട്രോ
കോച്ചി: ബാങ്ക് നെറ്റ്വര്‍ക്കിലെ തകരാര്‍മൂലം തിങ്കളാഴ്ച വൈകിട്ട് കൊച്ചി മെട്രോയിലെ ഓണ്‍ലൈന്‍ ടിക്കറ്റ് വിതരണത്തില്‍ തടസം നേരിട്ടു. ഓണ്‍ലൈന്‍ ടിക്കറ്റ്, മെട്രോകാര്‍ഡ്, വാട്സാപ് ടിക്കറ്റ് എന്നിവയെല്ലാം മുടങ്ങിയെന്ന് സ്ഥിരം യാത്രക്കാര്‍ പറഞ്ഞു. കൈവശം പണമില്ലാതെ ഓണ്‍ലൈന്‍ ഇടപാട് മാത്രം പ്രതീക്ഷിച്ചെത്തിയ യാത്രക്കാരില്‍ ചിലര്‍ ഏറെനേരം സ്റ്റേഷനില്‍ കുടുങ്ങി. ബാങ്ക് സെര്‍വര്‍ തകരാറാണ് കാരണമെന്നും ഉടന്‍ പരിഹരിക്കുമെന്നും ജീവനക്കാര്‍ പറഞ്ഞെങ്കിലും പരിഹാരം വൈകിയത് യാത്രക്കാരെ വലച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
