ചാരവൃത്തി കേസ്: കൊച്ചി കപ്പൽശാലയിൽ എൻഐഎ പരിശോധന

2023 മാർച്ച് 1 മുതൽ ഡിസംബർ പത്ത് വരെയുള്ള കാലയളവിൽ എയ്ജൽ പായൽ എന്ന ഫെയ്‌സ്ബുക്ക് പേജിലേക്ക് പ്രതിരോധ കപ്പലുകളുടെ അകത്തെ ദൃശ്യങ്ങൾ അടക്കമുള്ള നിർണായക വിവരങ്ങൾ കൈമാറിയെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.

author-image
Shyam Kopparambil
New Update
nia
Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കൊച്ചി: കൊച്ചി കപ്പൽശാലയിൽ എൻഐഎ സംഘത്തിന്റെ പരിശോധന. കപ്പൽ ശാലയിലെ നിർണായക വിവരങ്ങൾ ചോർത്തിയെന്ന സൂചനയെത്തുടർന്നാണ് നടപടി. ഹൈദരാബാദ് എൻഐഎ യൂണിറ്റാണ് പരിശോധന നടത്തുന്നത്.

പ്രതിരോധ കപ്പലുകളുടെ വിവരങ്ങൾ ജീവനക്കാരനിൽ നിന്നും ചോർന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു ജീവനക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.2023 മാർച്ച് 1 മുതൽ ഡിസംബർ പത്ത് വരെയുള്ള കാലയളവിൽ എയ്ജൽ പായൽ എന്ന ഫെയ്‌സ്ബുക്ക് പേജിലേക്ക് പ്രതിരോധ കപ്പലുകളുടെ അകത്തെ ദൃശ്യങ്ങൾ അടക്കമുള്ള നിർണായക വിവരങ്ങൾ കൈമാറിയെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് കപ്പൽശാലയിലെ കരാർ തൊഴിലാളി ശ്രീനിഷ് പൂക്കോടിനെ 2023 ഡിസംബറിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

NIA kochin